കാഞ്ഞങ്ങാട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് ഏകകണ്ഠമായി; ഇത് യു.ഡി.എഫിന്റെ ആദ്യഘട്ട വിജയമെന്ന് സണ്ണി ജോസഫ്

ഇടത് ഭരണത്തിലെ 10 വര്‍ഷക്കാലത്തെ വികസന മുരടിപ്പ് വിജയത്തിന്റെ ആക്കം കൂട്ടുമെന്നും കെ.പി.സി.സി പ്രസിഡണ്ട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകകണ്ഠമായി നടത്താന്‍ സാധിച്ചത് യു.ഡി.എഫിന്റെ ആദ്യഘട്ട വിജയമാണെന്നും ഇടത് ഭരണത്തിലെ 10 വര്‍ഷക്കാലത്തെ വികസന മുരടിപ്പ് വിജയത്തിന്റെ ആക്കം കൂട്ടുമെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എല്‍.എ. കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, കെ. നീലകണ്ഠന്‍, പി.കെ ഫൈസല്‍, ഹക്കിം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, എം. അസിനാര്‍, മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ. എന്‍.എ ഖാലിദ്, കരിമ്പില്‍ കൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ. മുഹമ്മദ് കുഞ്ഞി, ടി.വി ഉമേശന്‍, വി. ഗോപി, പി.വി ചന്ദ്രശേഖരന്‍, ബഷീര്‍ ആറങ്ങാടി, കെ.കെ ബദറുദ്ദീന്‍, എം.കെ റഷീദ്, എം. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it