പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കര്‍ണാടക സ്വദേശി ദുരഗ്ഗപ്പയുടെ മൃതദേഹമാണ് കണ്ടെത്തിയത്

പാണത്തൂര്‍: മൂന്നു ദിവസം മുമ്പ് മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പാണത്തൂര്‍ വട്ടക്കുണ്ട് പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക ബല്‍ഗാം സ്വദേശി ദുരഗ്ഗപ്പ (19) യാണ് മരിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി റവന്യൂ, ഫയര്‍ഫോഴ്സ്, പോലീസ്, എന്‍ഡിആര്‍എഫ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പാണത്തൂര്‍ വട്ടക്കുണ്ട് ഭാഗത്തെ പുഴയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ നാടായ ബല്‍ഗാമിലേക്ക് കൊണ്ടുപോകും. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തിയിരുന്നു.
Next Story