ബിവറേജ് ഔട്ട് ലെറ്റ് അവധി ദിനത്തില്‍ ടീസ്റ്റാളില്‍ മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍
സീതാംഗോളിലെ സിദ്ധിവിനായക ടീസ്റ്റാള്‍ ഉടമയും നെക്രാജെ സ്വദേശിയുമായ എന്‍.അരുണ്‍കുമാറിനെയാണ് അറസ്റ്റുചെയ്തത്

സീതാംഗോളി: ബിവറേജ് ഔട്ട് ലെറ്റ് അവധി ദിവസം ഓണം പൊടിപൊടിക്കാന്‍ ടീസ്റ്റാളില്‍ മദ്യവില്‍പ്പന നടത്തിയ ഉടമയെ കാസര്‍കോട് എക്സൈസ് സംഘം പിടികൂടി. 15 ലിറ്റര്‍ മദ്യവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സീതാംഗോളിലെ സിദ്ധിവിനായക ടീസ്റ്റാള്‍ ഉടമയും നെക്രാജെ സ്വദേശിയുമായ എന്‍.അരുണ്‍കുമാറി(33)നെയാണ് അറസ്റ്റുചെയ്തത്.
കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഓണം പ്രമാണിച്ച് വെള്ളിയാഴ്ച സര്‍ക്കാര്‍ ബിവേറേജ് ഔട്ട് ലെറ്റിന് അവധിയായതിനാല്‍ ബിവറേജിന് സമീപത്ത് ടീസ്റ്റാള്‍ നടത്തുന്ന അരുണ്‍ കുമാര്‍ തലേദിവസം ബിവറേജില്‍ നിന്ന് മദ്യം വാങ്ങി ടീസ്റ്റാളില്‍ സൂക്ഷിച്ച് രാവിലെ മുതല്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. സംഭവം മണത്തറിഞ്ഞ എക്സൈസ് സംഘം ഉച്ചക്ക് 12 മണിയോടെ ടീസ്റ്റാളില്‍ കയറി പരിശോധിച്ചപ്പോഴാണ് 15 ലിറ്റര്‍ മദ്യം കണ്ടെത്തിയത്.