വി.എസിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം; ജില്ലയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്‌

വി.എസിന്റെ ചിത്രം വര്‍ഗീയ പരാമര്‍ശത്തോടെ വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ആയി വെച്ചതിനാണ് ബേക്കല്‍ സ്വദേശിക്കെതിരെ കേസെടുത്തത്‌

കുമ്പള: അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ ഫേസ് ബുക്കില്‍ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കുമ്പള, പള്ളിക്കര സ്വദേശികള്‍ക്കെതിരെ കേസ്. സി.പി.എം കുമ്പള ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ കുമ്പള പെര്‍വാഡിലെ അബ്ദുല്ലക്കുഞ്ഞി(60)ക്കെതിരെ കുമ്പള പൊലീസ് ആണ് കേസെടുത്തത്.

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ട പള്ളിക്കര തൊട്ടിയിലെ ഫൈസലിനെതിരെയും ബേക്കല്‍ പൊലീസ് കേസെടുത്തു. ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വി. എസിന്റെ ചിത്രം വര്‍ഗീയ പരാമര്‍ശത്തോടെ വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ആയി വെക്കുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അയച്ചുകൊടുത്ത സ്റ്റാറ്റസ് പകര്‍പ്പിനെ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. വിദേശ നമ്പറില്‍ നിന്നാണ് സ്റ്റാറ്റസ്. പ്രതി ഗള്‍ഫില്‍ നിന്നാണ് കുറിപ്പിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

Related Articles
Next Story
Share it