ചെര്‍ക്കള സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ടടിച്ചു
3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആദൂര്‍: ചെര്‍ക്കള മാസ്തിക്കുണ്ടിലെ ആസ്പത്രിയില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മാസ്തിക്കുണ്ട് സി എം ഹോസ്പിറ്റലിലാണ് സംഭവം. ആസ്പത്രി ജീവനക്കാരനായ കെകെ പുറത്തെ മൊയ്തീന്‍ കുഞ്ഞിയെ(48) മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് കൊണ്ടടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പ്രകോപനമൊന്നും ഇല്ലാതെയായിരുന്നു ആക്രമണം എന്നാണ് ജീവനക്കാര്‍ പറയുന്നത്.
ആസ്പത്രിക്കകത്ത് കടന്ന സംഘം ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ആസ്പത്രി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മുളിയാര്‍ സ്വദേശികളായ അബ്ദുള്‍ റൗഫ്, പാച്ചു, റൗഫ് എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ മൊയ്തീന്‍ കുഞ്ഞി ആസ്പത്രിയില്‍ ചികിത്സ തേടി.