മദ്രസ വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
കര്‍ണ്ണാടക ഈശ്വരംഗലം മൈന്തലടുക്കയിലെ നസീറിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ആദൂര്‍ : മദ്രസയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ഈശ്വരംഗലം മൈന്തലടുക്കയിലെ നസീറിനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ നസീര്‍ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
എതിര്‍ത്തപ്പോള്‍ അസഭ്യം പറഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയേയും കൂട്ടി ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആദൂര്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുപ്രസാദ്, എസ്.ഐമാരായ സതീശന്‍, അജ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

