കുമ്പളയില്‍ ദിശ തെറ്റി വന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു
പാറസ്ഥാന ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ ചെട്ടിയാര്‍- രത്‌നാവതി ദമ്പതികളുടെ മകന്‍ ഹരീഷനാണ് മരിച്ചത്

കുമ്പള : ദേശീയപാതയില്‍ ദിശ തെറ്റി വന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. ആരിക്കാടി പാറസ്ഥാന ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ ചെട്ടിയാര്‍- രത്‌നാവതി ദമ്പതികളുടെ മകന്‍ ഹരീഷ(37)നാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ പെര്‍വാഡിലാണ് അപകടം.
ഹരീഷന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ദേശീയ പാതയില്‍ ദിശ മാറി ഓടിച്ചു വരുമ്പോള്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹരീഷനെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30 മണിയോടെ മരണം സംഭവിച്ചു.
Next Story

