വാഹനങ്ങള്‍ വാടകയ്ക്ക് വാങ്ങി പണയം വെച്ച് പണം തട്ടുന്നത് പതിവാക്കിയ ആള്‍ക്കെതിരെ വീണ്ടും കേസ്

കാഞ്ഞങ്ങാട് ആവിയിലെ ഷംസുദ്ദീന്‍ മൊയ്തീനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്

കാസര്‍കോട്: കാര്‍ വാടകയ്ക്ക് വാങ്ങി പണയം വെച്ച് പണം തട്ടുന്നത് പതിവാക്കിയ ആള്‍ക്കെതിരെ വീണ്ടും കേസ്. മുട്ടത്തൊടി ഏരുതുംകടവ് ആമിന മന്‍സിലില്‍ യു. എം ഫാത്തിമത്ത് സെറീന(36)യുടെ പരാതിയില്‍ കാഞ്ഞങ്ങാട് ആവിയിലെ ഷംസുദ്ദീന്‍ മൊയ്തീനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ഒരു ഥാര്‍ ജീപ്പും മൂന്ന് കാറുകളും വാടകക്കെടുത്ത് പണയം വെച്ചതിനാണ് കേസ്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സെറീനയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 എ ഡി 64 53 സ്വഫ്റ്റ് കാറും കെ.എല്‍ 14 എ.ജി 1448 ബലേനോ കാറും ബന്ധു ജുനൈദിന്റെ കെ എല്‍ 14 എഡി 5858 ബലേനോ കാറും കെ എല്‍ 14 എ എഫ് 7009 ഥാര്‍ ജീപ്പും വാടകക്ക് വാങ്ങി പണയം വെക്കുകയും ചെയ്തെന്നാണ് കേസ്. കഴിഞ്ഞദിവസം ഷേണി മണിയംപാറയിലെ അബൂബക്കറിന്റെ ഭാര്യ സാഹിറ ബാനുവിന്റെ പരാതിയില്‍ ഷംസുദ്ദീനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. സാഹിറ ബാനുവിന്റെ ഥാര്‍ ജീപ്പ് വാടകയ്ക്കെടുത്ത് പണയം വെച്ച് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു കേസ്. ഇതിന് പിന്നാലെയാണ് നാല് വാഹനങ്ങള്‍ കൂടി പണയം വെച്ച് പണം തട്ടിയ സംഭവം കൂടി പുറത്തുവന്നത്.

Related Articles
Next Story
Share it