കാസര്‍കോട് നിയോജക മണ്ഡലത്തിലെ 3 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 8 കോടി 63 ലക്ഷം രൂപയുടെ ഭരണാനുമതി

കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗമാണ് ഭരണാനുമതി നല്‍കിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 8 കോടി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെര്‍ക്കള (188 ലക്ഷം), ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് (427 ലക്ഷം), ദീന്‍ ദയാല്‍ ബഡ്‌സ് സ്‌കൂള്‍ ഉളിയത്തടുക്ക (248 ലക്ഷം) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കെട്ടിടം പണിയുന്നതിനായി തുക അനുവദിച്ചത്.

കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗമാണ് ഭരണാനുമതി നല്‍കിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

Related Articles
Next Story
Share it