ആദൂര്‍ സ്വദേശി പയ്യന്നൂരിലെ ക്വാര്‍ട്ടേഴ് സില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍ ധനഞ്ജയനെയാണ് പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

പയ്യന്നൂര്‍: കാസര്‍കോട് ആദൂര്‍ സ്വദേശിയായ യുവാവിനെ പയ്യന്നൂരിലെ ക്വാര്‍ട്ടേഴ് സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍ ധനഞ്ജയനെ(24)യാണ് കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പയ്യന്നൂരിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ രവീന്ദ്രന്റെയും ശ്രീമതിയുടെയും മകനാണ്. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: രമ്യ. ഒരുമാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരന്‍ ശ്രീജിത്ത്.

Related Articles
Next Story
Share it