15 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍
നെട്ടണിഗെ കിന്നിംഗാര്‍ ഇഞ്ചുമൂലയിലെ ശ്രീകൃഷ്ണ എന്ന സുമന്തിനെയാണ് റിമാണ്ട് ചെയ്തത്

ബദിയടുക്ക: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. നെട്ടണിഗെ കിന്നിംഗാര്‍ ഇഞ്ചുമൂലയിലെ ശ്രീകൃഷ്ണ എന്ന സുമന്തിനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ബദിയടുക്ക ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിനിരയായത്.
നവംബര്‍ 14നാണ് പെണ്‍കുട്ടി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സുമന്ത് ഒളിവില്‍ പോയി. ബദിയടുക്ക എ.എസ്.ഐ പി.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടക പുത്തൂര്‍ കുംബ്രയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

