കാസര്‍കോട് നഗരത്തില്‍ പതിനഞ്ചോളം സ്ഥാപനങ്ങളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ക്ലിനിക്കിലെ ഉപകരണങ്ങളടക്കം കത്തിനശിച്ചു
ഡോ. ഗോപാലകൃഷ്ണ, ഭാര്യ ഡോ. സുധാ ഭട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലാണ് തീപ്പിടിത്തം ഉണ്ടായത്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പതിനഞ്ചോളം സ്ഥാപനങ്ങളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അബ്ദുല്ല ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കാസര്‍കോട് അശ്വിനി നഗര്‍ മില ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശ സ്‌കിന്‍ ആന്റ് കിഡ്സ് കെയര്‍ ക്ലിനിക്കില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഡോ. ഗോപാലകൃഷ്ണ, ഭാര്യ ഡോ. സുധാ ഭട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കാണിത്.
കെട്ടിടത്തിന് സമീപത്തെ ഹോട്ടല്‍ തൊഴിലാളികളാണ് ക്ലിനിക്കില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്സിലെ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
സ്ഥാപനത്തിലുണ്ടായിരുന്ന എ.സി, ഫ്രിഡ്ജ്, ഫാനുകള്‍, കമ്പ്യൂട്ടറുകള്‍, ഫര്‍ണ്ണിച്ചറുകള്‍, ക്ലിനിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയും മറ്റ് സാധനങ്ങളും കത്തിനശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. തീപ്പിടുത്തമുണ്ടായ കെട്ടിടത്തില്‍ ഹോട്ടല്‍, ലോഡ്ജ്, പഴക്കട, ജ്വല്ലറി, കമ്പ്യൂട്ടര്‍ സ്ഥാപനം, ദന്തല്‍ ക്ലിനിക്ക്, ധനകാര്യ സ്ഥാപനം തുടങ്ങി 15 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലുണ്ടായതോടെ തീ മറ്റ് സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാ സേനാംഗങ്ങളായ എം രമേശ്, ഒ. കെ പ്രജിത്ത്, പി രാജേഷ്, എസ് അരുണ്‍കുമാര്‍, ജിത്തുതോമസ്, എം.എ വൈശാഖ്, ഹോംഗാര്‍ഡുമാരായ എ രാജേന്ദ്രന്‍, വി.ജി വിജിത്ത്, കെ സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.