ജില്ലയില്‍ 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി

കാസര്‍കോട്: പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഡെപ്യൂട്ടി ഡി.എം ഡോ. സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍, ഐ.എം.എ, ഐ.എ.പി, റോട്ടറി എന്നിവയുടെ സഹകരണത്തോടെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന, സ്ഥിരമായ അംഗവൈകല്യത്തിലേക്കോ മരണത്തിലേക്ക് നയിക്കുന്ന പോളിയോ മൈലീറ്റസ്സ് അഥവാ പിള്ളവാതത്തെ പ്രതിരോധിക്കുവാനാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. പരിസര ശുചിത്വം ഇല്ലായ്മയാണ് പോളിയോ ബാധയുടെ പ്രധാന കാരണം.

ജില്ലയിലെ അംഗണവാടികള്‍, സ്‌കൂളുകള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ബസ്റ്റാന്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ജില്ലയിലെ എല്ലാ സ്ഥലത്തും ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന് നല്‍കുന്നതിനായി മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചു.

ചടങ്ങില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ മണികണ്ഠന്‍ , വാര്‍ഡ് മെമ്പര്‍ കെ, അനിത സംസ്ഥാന നിരീക്ഷകരായ എ ഡി എച്ച് എസ് ഡോ. വിവേക് കുമാര്‍, യൂനിസെഫ് കണ്‍സള്‍ട്ടന്റ് ഡോ. സൗമ്യ, റോട്ടറി ക്ലബ് സോണല്‍ കോര്‍ഡിനേറ്റര്‍ എം ഡി രാജേഷ് കാമത്, ഐ എ പി സെക്രട്ടറി ഡോ. മാഹിന്‍ പി അബ്ദുല്ല, ഐഎംഎ പ്രസിഡന്റ് ഡോ ഹരി കിരണ്‍ ബംഗെര, ഫിസിഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുന്ദര അനിമജല്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ജി രമേശ് ഡോ. ബേസില്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി വേണു , ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി. പി, ഹസീബ് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ടി രമ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷാന്റി കെ കെ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ പി വി നന്ദിയും പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it