മഞ്ചേശ്വരത്ത് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു
പൈവളിഗെ കളായി സ്വദേശി ഗോപാല കൃഷ്ണ നല്ലൂരായ ആണ് മരിച്ചത്

മഞ്ചേശ്വരം: വാമഞ്ചൂരില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൈവളിഗെ കളായി സ്വദേശി ഗോപാല കൃഷ്ണ നല്ലൂരായ(66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവശങ്കര ഭട്ടിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വാമഞ്ചൂര്‍ ഗുരുനരസിംഹ ക്ഷേത്രത്തിന് മുന്‍വശത്തെ ദേശീയപാതയിലാണ് അപകം സംഭവിച്ചത്.
കര്‍ഷകനും പൂജാരിയുമായിരുന്ന ഗോപാലകൃഷ്ണ പൂജ ആവശ്യത്തിനായി ഹൊസങ്കടി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ എതിരെവന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണയെ ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ദേര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. അപകടമുണ്ടാക്കിയ സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഭാര്യ: കുസുമ. മക്കള്‍: ഗുരുരാജ്, ശ്രീനിധി, പൂര്‍ണേഷ്. മരുമകള്‍: ലാവണ്യ. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ നല്ലൂരായ, രംഗനാഥ നല്ലൂരായ, സത്യമൂര്‍ത്തി നല്ലൂരായ, കാവേരിയമ്മ, വിജയലക്ഷ്മി, മല്ലിക.

