വാഹനങ്ങളില്‍ കടത്തിയ 453. 6 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍; ഒരാള്‍ ഓടിരക്ഷപ്പെട്ട

പുരുഷോത്തമന്‍ എന്നയാളെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

കാസര്‍കോട്: കാറിലും ഓട്ടോറിക്ഷയിലും കടത്തിയ 453.6 ലിറ്റര്‍ മദ്യം കാസര്‍കോട് എക് സൈസ് എന്‍ഫോഴ് സ് മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തു. പുരുഷോത്തമന്‍(31) എന്നയാളെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദാക്ഷന്‍ എക് സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അണ്ണുവിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് അടുക്കത്ത് ബയലില്‍ പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം കെ.എ 19 എം.ഡി 7504 മാരുതി സ്വിഫ് റ്റ് കാറിലും, കെ.എല്‍ 14 എല്‍ 7427 ബജാജ് ഓട്ടോറിക്ഷയിലുമായി കടത്താന്‍ ശ്രമിച്ച 453.6 ലിറ്റര്‍ മദ്യം പിടികൂടുകയായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് കുമാര്‍ വി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അജീഷ് സി, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ മഞ് ജുനാഥന്‍ വി, രാജേഷ് പി, ഷിജിത്ത് വി.വി, അതുല്‍ ടി. വി എന്നിവരും ഉണ്ടായിരുന്നു. ഒന്നാം പ്രതിയായ അണ്ണു അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയാണ്.

ഇയാള്‍ക്കെതിരെ സ്പിരിറ്റ്, കര്‍ണ്ണാടക മദ്യം, ഗോവന്‍ മദ്യം എന്നിവ കടത്തിയതിന് കേസ് നിലവിലുണ്ട്. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് മദ്യക്കടത്ത് പിടികൂടിയത്.

Related Articles
Next Story
Share it