കുമ്പളയിലെ ലീഗ്-യൂത്ത് ലീഗ് നേതാക്കളടക്കം മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഷിറിയ പദവിലെ പൂഴിക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള ബന്ധമാണ് പുറത്താക്കല്‍ നടപടിക്ക് കാരണം

കുമ്പള: മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി.എന്‍ മുഹമ്മദലി, കെ.ഇ യൂസഫ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം അബ്ബാസ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, ജില്ലാ പ്രവര്‍ത്തക സമിതിയംഗം അഷ്റഫ് കാര്‍ളെ, കുമ്പള പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി യൂസുഫ് ഉളുവാര്‍ എന്നിവരെ ശാസിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ഉടന്‍ പുനസംഘടിപ്പിക്കാന്‍ സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഷിറിയ പദവിലെ പൂഴിക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള ബന്ധം ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതാണ് പുറത്താക്കല്‍ നടപടിക്ക് കാരണം.