കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ അടക്കം 3 പേരെ ആക്രമിച്ചു; 50 പേര്‍ക്കെതിരെ കേസ്

20 വാഹനങ്ങളിലായി സഞ്ചരിച്ച വിവാഹ പാര്‍ട്ടിക്കെതിരെയാണ് കേസെടുത്തത്‌

പെരിയാട്ടടുക്കം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ അടക്കം മൂന്നുപേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ 20 വാഹനങ്ങളിലായി സഞ്ചരിച്ച 50 അംഗ വിവാഹ പാര്‍ട്ടിക്കെതിരെ പൊലീസ് കേസെടുത്തു. പനയാല്‍ കാട്ടിയടുക്കത്തെ ആര്‍ ഗോപാലകൃഷ്ണന്റെ പരാതിയില്‍ പള്ളിക്കര സ്വദേശികളായ സൂഫി, അബു താഹിര്‍, മുനൈസ്, സിദ്ദീഖ്, ഹക്കീബ്, ഫൈസ് തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

ഗോപാലകൃഷ്ണന്‍, ഭാര്യ സുനിത(30), സുഹൃത്ത് പനയാലിലെ രാജു(40) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് പെരിയാട്ടടുക്കത്താണ് സംഭവം. ഗോപാലകൃഷ്ണനും ഭാര്യയും സുഹൃത്തും മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു. പെരിയാട്ടടുക്കത്തെത്തിയപ്പോള്‍ വിവാഹ പാര്‍ട്ടി സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ മാര്‍ഗതടസമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ അക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Related Articles
Next Story
Share it