ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സര രംഗത്തുള്ളത് 2786 സ്ഥാനാര്‍ത്ഥികള്‍; മാറ്റുരയ്ക്കാന്‍ 1432 വനിതകളും

1354 പേര്‍ പുരുഷന്മാരുമാണ്

കാസര്‍കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സര രംഗത്തുള്ളത് 2786സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 1432 പേര്‍ വനിതകളും, 1354 പേര്‍ പുരുഷന്മാരുമാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മഞ്ചേശ്വരം, കാറടുക്ക, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകള്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപ്പാലിറ്റികള്‍, 38 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായാണ് ഡിസംബര്‍ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

വോട്ടെടുപ്പ് സമാധാനപരമായിരിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടക്കം നിരീക്ഷണം വേണമെന്നും നിര്‍ദേശമുണ്ട്. ജില്ലാ വരണാധികാരിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ചട്ടലംഘനം നടത്തിയാല്‍ കര്‍ശന നടപടികള്‍ ഉറപ്പാണെന്നും മുന്നറിയിപ്പുണ്ട്.

Related Articles
Next Story
Share it