രണ്ട് പിടികിട്ടാപ്പുള്ളികള്‍ അടക്കം 21 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍
ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

ബേക്കല്‍ : രണ്ട് പിടികിട്ടാപ്പുള്ളികളടക്കം 21 വാറണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ പ്രതികളായ 21 പേരാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഒളിവിലായിരുന്ന ഇവരെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
ഇവരില്‍ രണ്ടുപേരെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് പരിശോധനയില്‍ കുട്ടി ഡ്രൈവര്‍മാരും മദ്യപിച്ച് വാഹനമോടിച്ചവരും പിടിയിലായി.
Next Story

