പൊയിനാച്ചിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 18 കാരന്‍ മരിച്ചു

കുണ്ടംകുഴിയിലെ കൗശിക് ആണ് മരിച്ചത്

പൊയിനാച്ചി: പൊയിനാച്ചി പറമ്പയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 18 കാരന്‍ മരിച്ചു. കുണ്ടംകുഴിയിലെ കൗശിക് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ പറമ്പ രാജീവ് ജി ഗ്രന്ഥാലയത്തിന് സമീപമാണ് അപകടമുണ്ടായത്. പൊയിനാച്ചിയില്‍ നിന്നും കുണ്ടംകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൗശികിനെ ഉടന്‍ തന്നെ സമീപവാസികള്‍ ഓടിയെത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Articles
Next Story
Share it