16 ടീമുകള്‍, നാല് ലക്ഷം രൂപയുടെ സമ്മാനം: മെട്രോ കപ്പ് സീസണ്‍-2 ശനിയാഴ്ച ദുബായില്‍
വിവിധ ടീമുകള്‍ക്ക് വേണ്ടി പ്രമുഖരായ കളിക്കാര്‍ ജേഴ്‌സി അണിയും.

കാഞ്ഞങ്ങാട്: ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സീസണ്‍ രണ്ടും, കുടുംബ സംഗമവും 29ന് വൈകിട്ട് 7 മണിക്ക് ദുബായ് ഖിസൈസിലെ ടാലന്റഡ് സ്പോര്‍ട്സ് അക്കാദമിയിലുള്ള മൊബാഷ് ഗ്രൗണ്ടില്‍ നടക്കും. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുക.
വിവിധ ടീമുകള്‍ക്ക് വേണ്ടി പ്രമുഖരായ കളിക്കാര്‍ ജേഴ്‌സി അണിയും. കുടുംബ സംഗമത്തില്‍ കുടുംബിനികള്‍ക്ക് വേണ്ടി പുഡ്ഡിങ് മത്സരം സംഘടിപ്പിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 1001 ദിര്‍ഹമും, രണ്ടാം സ്ഥാനക്കാര്‍ക്ക് 501 ദിര്‍ഹമും സമ്മാനം ലഭിക്കും. മെഹന്തി മത്സരം ഉള്‍പ്പെടെ കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
മെട്രോ കപ്പ് സീസണ്‍ രണ്ടിന്റെ ട്രോഫി ആന്റ് ഫിക്ച്ചര്‍ ട്രോഫി ലോഞ്ചിങ് ചെയര്‍മാന്‍ ജലീല്‍ മെട്രോയുടെ അധ്യക്ഷതയില്‍ വ്യവസായി ഡോ. അബൂബക്കര്‍ സൈഫ് ലൈന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി റാശിദ് പൂമാടം, ആര്‍.ജെ തന്‍വീര്‍, തോംസണ്‍ ഗ്രൂപ്പ് എം.ഡി ബിജു തോംസണ്‍, അല്‍ ഫുത്തൈം ഇലക്ട്രോണിക്സ് പ്രതിനിധി സുധാകര്‍ ഷെട്ടി, കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, അമീര്‍ അബൂബക്കര്‍, റഹീം ആര്‍ക്കോ, ചാക്കോ ഊളക്കാടന്‍, കേരള പ്രവാസി ഫുട്ബോള്‍ അസോസിയേഷന്‍ (കെഫ) പ്രസിഡണ്ട് ജാഫര്‍ ഒറവങ്കര, കെഫ ജനറല്‍ സെക്രട്ടറി ആദം അലി, അഫ്സല്‍ മെട്ടമ്മല്‍, ടി.ആര്‍ ഹനീഫ്, ഹാഫിസ് കരീംഷ, അബ്ദുല്ല ആറങ്ങാടി എന്നിവര്‍ സംസാരിച്ചു.
ഹസീന ചിത്താരിയുടെ ജേഴ്‌സി കരീം ചിത്താരി, മെട്രോ ഗ്രൂപ്പ് എം.ഡി മുജീബ് മെട്രോ, താജുദ്ദീന്‍ അക്കര എന്നിവര്‍ ലോഞ്ച് ചെയ്തു. മെട്രോ കപ്പ് സീസണ്‍ രണ്ടിന്റെ പിക്സ്ച്ചര്‍ റാഷിദ് മാട്ടുമ്മലും ട്രോഫി ബൈത്തല്‍ അഫ്ര ഗ്രൂപ്പ് അസ്ഹറുദ്ദീനും ലോഞ്ച് ചെയ്തു. സൈനുദീന്‍ ടി.പി സ്വാഗതം പറഞ്ഞു. മെട്രോ കപ്പ് സീസണ്‍ ഒന്നില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് നിര്‍ധരായ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഈ വര്‍ഷം രണ്ട് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

