കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി 15 യാത്രക്കാര്‍ക്ക് പരിക്ക്
കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്താണ് അപകടം

കുമ്പള: കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി 15ല്‍ പരം യാത്രക്കാര്‍ പരിക്ക്. ബഷീര്‍, രാജീവന്‍, ഉസ് മാന്‍, അബ്ദുല്‍ ഖാദര്‍, അഭിലാഷ്, ചന്ദ്രകല, അഭിജിത്ത്, ചേതന, നാസര്‍, മുനീര്‍ എന്നിവരടക്കം പതിനഞ്ചില്‍ പരം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്താണ് അപകടം. മംഗളൂരുവില്‍ നിന്ന് നിറയെ യാത്രക്കാരുമായി കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കേരള ട്രാന്‍സ് പോര്‍ട്ട് ബസ് കുമ്പള ടൗണിലേക്ക് പ്രവേശിക്കാന്‍ വേണ്ടി സര്‍വീസ് റോഡിലേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയാണുണ്ടായത്. ബസിന്റെ പകുതി ഭാഗവും തകര്‍ന്ന നിലയിലാണ്.
Next Story