അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലിച്ചേരി എരിഞ്ഞിക്കാലില്‍ താമസിക്കുന്ന അടുക്കാടുക്കം മണിപ്രസാദ് ആണ് മരിച്ചത്

ചെമ്മനാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലിച്ചേരി എരിഞ്ഞിക്കാലില്‍ താമസിക്കുന്ന അടുക്കാടുക്കം മണിപ്രസാദ്(42) ആണ് മരിച്ചത്. ചെമ്മനാട് എരിഞ്ഞിക്കാല്‍ കനക്കരംകോടി ഭാസ്‌കരന്‍ നായരുടെയും അടുക്കാടുക്കം ലക്ഷ്മി അമ്മയുടെയും മകനാണ്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് മണിപ്രസാദിന് വേണ്ടി സഹായം സ്വരൂപിച്ചു വരികയായിരുന്നു. അതിനിടയാണ് അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുന്നത്.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1997-98 എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു. ഭാര്യ: രാജേശ്വരി നീലേശ്വരം. മക്കള്‍: സാധിക(ക്രൈസ്റ്റ് സ്‌കൂള്‍, മാവുങ്കാല്‍), സായ് കൃഷ്ണ. സഹോദരി: മഞ്ജുഷ.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ എന്‍.എ ബദറുല്‍ മുനീര്‍, ചെമ്മനാട് ജമാഅത്ത് പ്രസിഡണ്ട് സി.ടി. അഹമ്മദ് അലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, പിരിസ് പ്പാട് കൂട്ടായ്മ പ്രതിനിധികള്‍ തുടങ്ങിയവര്‍ മരണവീട് സന്ദര്‍ശിച്ച് അനുശോചിച്ചു.