വില്‍പ്പനക്ക് കൊണ്ടുവന്ന 3.49 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബാരിക്കാട് കല്ലക്കട്ടയിലെ ബി അനീഷിനെയാണ് എക് സൈസ് എന്‍ഫോഴ് സ് മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്

കാസര്‍കോട്: വില്‍പ്പനക്ക് കൊണ്ടുവന്ന 3.49 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക് സൈസ് അറസ്റ്റ് ചെയ്തു. ബാരിക്കാട് കല്ലക്കട്ടയിലെ ബി അനീഷിനെ(36)യാണ് എക് സൈസ് എന്‍ഫോഴ് സ് മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

കല്ലക്കട്ടയിലെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് അനീഷിനെ എക് സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനീഷ് നിരവധി അബ് കാരി കേസുകളിലും കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.

Related Articles
Next Story
Share it