ഹജ്ജ് കര്‍മ്മത്തിനിടെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പയോട്ട സ്വദേശിനി മക്കയില്‍ മരിച്ചു

കടമ്പട്ടയിലെ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുഖിയ ആണ് മരിച്ചത്

കാസര്‍കോട്: ഹജ്ജ് കര്‍മ്മത്തിനിടെ അസുഖം ബാധിച്ച് മക്കയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പയോട്ട കടമ്പട്ട സ്വദേശിനി മരിച്ചു. കടമ്പട്ടയിലെ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുഖിയ (63) ആണ് മരിച്ചത്. സര്‍ക്കാര്‍ ഹജ്ജ് സര്‍വീസിന് കീഴില്‍ ഭര്‍ത്താവ് അഹമ്മദ് കുഞ്ഞിക്കൊപ്പമാണ് റുഖിയ ഹജ്ജ് കര്‍മ്മത്തിന് പോയിരുന്നത്. അതിനിടെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് അല്‍ അബീര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

മക്കള്‍: അസ്മി, റസിയ, റുമൈസ, റുഖ് സാന, റഹീസ, സിനാന്‍. മരുമക്കള്‍: ഷാഫി കീഴൂര്‍, ലത്തീഫ് പുളിക്കൂര്‍, നാസിര്‍ അണങ്കൂര്‍, നാസര്‍ കല്ലക്കട്ട, റാഷിദ് നെല്ലിക്കട്ട. സഹോദരങ്ങള്‍: മജീദ് എരുതുംകടവ്, നസീര്‍, ഷാഫി, റഹീം (ഇരുവരും ദുബായ്), ഫാത്തിബി, റൈഹാന, ഖമറുന്നിസ.

Related Articles
Next Story
Share it