യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ബാങ്ക് ജീവനക്കാരനെതിരെ കേസ്

സ്വകാര്യബാങ്ക് ജീവനക്കാരന്‍ കരിവെള്ളൂര്‍ സ്വദേശി അഖിലിനെതിരെയാണ് കേസ്

ബേഡകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 29കാരിയുടെ പരാതിയില്‍ സ്വകാര്യബാങ്ക് ജീവനക്കാരന്‍ കരിവെള്ളൂര്‍ സ്വദേശി അഖിലിനെതിരെയാണ് കേസ്. 2021ല്‍ ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കിലെത്തിയ യുവതി അഖിലുമായി പരിചയപ്പെടുകയും പിന്നീട് ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു.

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി അഖില്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് യുവതി പരാതി നല്‍കിയത്. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Related Articles
Next Story
Share it