ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചട്ടഞ്ചാല്‍ സ്‌കൂളിന് സമീപത്തെ ഷൈജുവിന്റെ ഭാര്യ സിന്ധു ആണ് മരിച്ചത്

ചട്ടഞ്ചാല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിന് സമീപത്തെ ഷൈജുവിന്റെ ഭാര്യ സിന്ധു(29) ആണ് മരിച്ചത്. രാവണീശ്വരം കുന്നുപാറ സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് സിന്ധു മൂന്നുദിവസത്തോളമായി മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ചന്ദ്രന്റേയും ചന്ദ്രാവതിയുടേയും മകളാണ്. ഏകമകള്‍ ശ്രീഷ്ണ നിവ തെക്കില്‍ പറമ്പ ഗവ.സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ്.

Related Articles
Next Story
Share it