യുവതിയെ വീടുകയറി അക്രമിച്ചു; പിതൃസഹോദരനെതിരെ കേസ്

മുഖത്തടിക്കുകയും ഷാള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയും ചെയ്തു എന്നാണ് പരാതി

ആദൂര്‍: യുവതിയെ വീടുകയറി അക്രമിച്ചുവെന്ന പരാതിയില്‍ പിതൃസഹോദരനെതിരെ പൊലീസ് കേസെടുത്തു. അഡൂര്‍ സംഘക്കടവിലെ ഹസീന(32)യുടെ പരാതിയില്‍ പിതൃസഹോദരന്‍ ഹാരിസിനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.

ഹാരിസ് വീട്ടില്‍ അതിക്രമിച്ചുകടന്ന് ഹസീനയുടെ മുഖത്തടിക്കുകയും ഷാള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയും ചെയ്തു എന്നാണ് പരാതി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സാരമായി പരിക്കേറ്റ ഹസീന ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it