175 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവതി പിടിയില്‍; കൂട്ടുപ്രതിക്കായി അന്വേഷണം
തെക്കില്‍ പറമ്പയിലെ വിനീത ആണ് അറസ്റ്റിലായത്.

കാസര്‍കോട്: 175 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. തെക്കില്‍ പറമ്പ ചെറുകര വള്ളിപ്ലാക്കല്‍ വീട്ടിലെ വിനീത(36) ആണ് അറസ്റ്റിലായത്. മുഖ്യപ്രതി പെരിയ നാലേക്കറയിലെ എന്‍. വിനോദ് കുമാറിനെയാണ് അന്വേഷിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അസി. ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരം പിടിച്ചത്. തെക്കില്‍ പറമ്പ ചെറുകരയിലെ വീട്ടില്‍ 20 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ച 175.68 ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്.
ഒന്നാം പ്രതി വിനോദ് കുമാര്‍ മഞ്ചേശ്വരം എക് സൈസ് ചെക്ക് പോസ്റ്റിലൂടെ 2484 ലിറ്റര്‍ ഗോവന്‍ മദ്യം കടത്തിയ കേസില്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ. നൗഷാദ്, കെ.ആര്‍ പ്രജിത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, അതുല്‍ ടി.വി, ഷിജിത് വി.വി, വനിതാ ഓഫീസര്‍മാരായ വി. റീന, ടി.വി ധന്യ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.