'ചൗക്കിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം'; പ്രതി അറസ്റ്റില്‍
ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയുടെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് നെയിംപ്ലേറ്റ് പൊട്ടിക്കുകയും തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം.

കാസര്‍കോട്: ചൗക്കിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ എസ്.ഐ എന്‍ അന്‍സാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ് ജോസഫ് എന്നിവരാണ് അക്രമത്തിനിരയായത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ എം മുഹമ്മദ് ഷെരീഫിനെ(40) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ചൗക്കി ഏരിയാക്കോട്ട ഭഗവതി ക്ഷേത്രത്തിന് സമീപം പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയുടെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് നെയിംപ്ലേറ്റ് പൊട്ടിക്കുകയും തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം.
Next Story