അടുക്കത്ത് ബയലില്‍ വീടിന് മുകളില്‍ മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
വീടിന്റെ മുന്‍വശത്തെ സ്ലാബ് തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണു. വീടിന്റെ മുന്‍വശത്തെ സ്ലാബ് തകര്‍ന്നു. അടുക്കത്ത് ബയല്‍ നോര്‍ത്ത് ബീച്ച് ശാന്തിനഗറിലെ ശോഭന രവിന്ദ്രന്റെ വീടിന് മുകളിലാണ് മരം വീണത്.
ഞായറാഴ്ചയുണ്ടായ കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
Next Story