ചെര്‍ക്കളയില്‍ 3 കൗമാരക്കാര്‍ക്ക് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
പരിക്കേറ്റത് 19 വയസുകാരായ ബേര്‍ക്ക സ്വദേശികള്‍ക്ക്

വിദ്യാനഗര്‍: ഞായറാഴ്ച രാത്രി ചെര്‍ക്കളയില്‍ വെച്ചുണ്ടായ സംഘട്ടനത്തില്‍ കൗമാരക്കാരായ മൂന്ന് പേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ബേര്‍ക്ക സ്വദേശികളായ അബ്ദുല്‍ ഖാദര്‍(19), ഹസ്സന്‍ ഷമാന്‍(19), മാഹിന്‍ അഹമല്‍(19) എന്നിവര്‍ക്കാണ് കുത്തേറ്റത്.
പരിക്കേറ്റ മൂന്നുപേരും ആസ്പത്രിയിലെത്തി ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റവരുടെ പരാതിയില്‍ താജു, ഷാനിദ്, മൊയ്തു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവായ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദനമെന്നാണ് പരാതിയില്‍ പറയുന്നത്.
Next Story