സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ഭാര്യാ മാതാവ് തങ്കമ്മ അന്തരിച്ചു

മുന്നാട് അരിച്ചെപ്പിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ പരേതനായ കെ. ബാലകൃഷ്ണന്റെ ഭാര്യയാണ്

മുന്നാട്: മുന്നാട് അരിച്ചെപ്പിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ പരേതനായ കെ. ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ അമ്മ (82) അന്തരിച്ചു. ഉദുമ എം.എല്‍.എ യും സി.പി.എം സംസ്ഥാന സമിതി അംഗവുമായ അഡ്വ.സി.എച്ച്.കുഞ്ഞമ്പുവിന്റെ ഭാര്യാമാതാവാണ്.

മക്കള്‍: എം. സുമതി(സിപി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), എം മിനി(ജനാധിപത്യ മഹിള അസോസിയേഷന്‍ ഉദുമ ഏരിയ സെക്രട്ടറി), എം. സിന്ധു. മരുമക്കള്‍: അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കെ. ദേവദാസ്(ചിറ്റാരിപറമ്പ്),പി.സി അശോകന്‍ മുള്ളേരിയ.

Related Articles
Next Story
Share it