കാറില്‍ കടത്തിയ മെത്താഫിറ്റമിന്‍ പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം കഠിനതടവും പിഴയും

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം

കാസര്‍കോട്: കാറില്‍ കടത്തിയ 4.8 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. പടന്നക്കാട് കരുവളത്തെ സി എച്ച് സാബിര്‍(29), സി.പി ജമാല്‍(27) എന്നിവര്‍ക്കാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.

2021 മാര്‍ച്ച് 29ല്‍ ബേക്കല്‍ കോട്ടക്കുന്നില്‍ ഫ് ളയിങ് സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.വി രത്നാകരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. കാസര്‍കോട് ഭാഗത്ത് നിന്നെത്തിയ കാര്‍ പരിശോധിച്ചപ്പോള്‍ 4.8 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുക്കുകയായിരുന്നു. പിന്നീട് പൊലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ ആയിരുന്ന സി.സി ലതീഷ്, എ.എസ്.ഐ സജി ജോസഫ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ടി.വി അരുണ്‍ കുമാര്‍, സി.കെ ആദര്‍ശ്, കെ സജിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it