ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് അഴിഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 6 പേര്‍ക്കെതിരെ കേസ്
എം.ഐ.സി കോളേജില്‍ വിദ്യാര്‍ത്ഥിയായ മധൂര്‍ അറന്തോടിലെ അബ്ദുല്ല മിസ് ബാഹുദ്ദീനാണ് മര്‍ദ്ദനമേറ്റത്

ചട്ടഞ്ചാല്‍: ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് അഴിഞ്ഞതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചട്ടഞ്ചാല്‍ എം.ഐ.സി കോളേജില്‍ വിദ്യാര്‍ത്ഥിയായ മധൂര്‍ അറന്തോടിലെ അബ്ദുല്ല മിസ് ബാഹുദ്ദീ(19)നാണ് മര്‍ദ്ദനമേറ്റത്. മിസ്ബാഹുദ്ദീന്റെ പരാതിയില്‍ സവാദ്, ഷമ്മാസ്, ജംഷി, ശാഷി തുടങ്ങി ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്.
ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് ഇടണമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അബ്ദുല്ല മിസ് ബാഹുദ്ദീനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിനാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. മിസ് ബാഹുദ്ദീനെ കൈ കൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
Next Story