കീഴൂരില്‍ കൊടുങ്കാറ്റ്; എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതോടെ കീഴൂരും പരിസരങ്ങളും ഇരുട്ടിലായി.

മേല്‍പ്പറമ്പ്: ബുധനാഴ്ച രാത്രി 11 മണിയോടെ വീശിയടിച്ച കൊടുങ്കാറ്റ് കീഴൂരില്‍ പരിഭ്രാന്തി പരത്തി. എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ കാറ്റില്‍ നിലംപതിച്ചു. ഒരു പോസ്റ്റ് കരുണന്‍ എന്നയാളുടെ കാറിന് മുകളിലേക്ക് വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതോടെ കീഴൂരും പരിസരങ്ങളും ഇരുട്ടിലായി.
ആദ്യം എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. പിന്നീടാണ് വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡില്‍ വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി കമ്പികള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതോടെ അധികൃതര്‍ വൈദ്യുതി വിതരണം വിഛേദിച്ചു. പോസ്റ്റുകള്‍ പൂര്‍വസ്ഥിതിയിലാക്കി വൈദ്യുതിവിതരണം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story