സഹകരണ പെന്‍ഷന്‍ പ്രൊഫോര്‍മ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് 13ന് വീണ്ടും സിറ്റിംഗ്

പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോര്‍മയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തി രേഖകള്‍ സമര്‍പ്പിക്കണം.

കാസര്‍കോട്: സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിത പ്രൊഫോര്‍മ പ്രകാരമുള്ള വിവരങ്ങള്‍ പെന്‍ഷന്‍ ബോര്‍ഡ് എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍ നിന്നും സ്വീകരിച്ചിരുന്നു. പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി 13 മുതല്‍ 26 വരെ ജില്ലകളില്‍ വീണ്ടും സിറ്റിംഗ് നടത്തും.

13ന് തിരുവനന്തപുരം, കാസര്‍കോട്, 16ന് കണ്ണൂര്‍, കൊല്ലം, 17ന് തൃശ്ശൂര്‍, 18ന് കോഴിക്കോട്, 20ന് കോട്ടയം, 21ന് മലപ്പുറം, 23ന് ഇടുക്കി, 24ന് പാലക്കാട്, 25ന് ആലപ്പുഴ, 26ന് പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ കേരള ബാങ്ക് ഹാളിലും ജൂണ്‍ 19ന് എറണാകുളം ജില്ലയില്‍ ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലുമാണ് സിറ്റിംഗ് നടത്തുന്നത്.

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ജീവന്‍രേഖ വഴി സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് പ്രൊഫോര്‍മ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോര്‍മയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തി രേഖകള്‍ സമര്‍പ്പിക്കണം.

പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിക്കുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍/കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ജില്ലകളില്‍ സിറ്റിംഗ് നടത്തുന്ന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട തിയതിയില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു.

Related Articles
Next Story
Share it