പ്ലാസ്റ്റിക് ചാക്കുകളിലാക്കി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി

ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ചെര്‍ക്കള: പ്ലാസ്റ്റിക് ചാക്കുകളിലാക്കി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. മംഗലാപുരത്ത് നിന്നും ചെര്‍ക്കളയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാള്‍ പിടിയിലാകുന്നത്. മുളിയാര്‍ കെട്ടുംകല്‍ സ്വദേശി മൊയ്ദീന്‍ കുഞ്ഞി(45 ) ആണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.പി.ഒ മാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സംശയം തോന്നി തടഞ്ഞു വെക്കുകയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ബാസ് പി.കെ യെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘം എത്തി പരിശോധന നടത്തിയതോടെയാണ് ചാക്കിലും വാഹനത്തിന്റെ സീറ്റിന് അടിയിലുമായി ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it