നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്‌ക്കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന പൂരണം മുഹമ്മദലി അന്തരിച്ചു
നെല്ലിക്കുന്ന് ജുമാ മസ്ജിദില്‍ ജുമുഅ നിസ്‌ക്കാരം കഴിഞ്ഞശേഷം പള്ളിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കാസര്‍കോട്: നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്‌ക്കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന മുഹി യുദ്ധീന്‍ ജുമാ മസ്ജിദ് റോഡ് പുരണം ഹൗസിലെ പൂരണം മുഹമ്മദലി (70) അന്തരിച്ചു. നെല്ലിക്കുന്ന് ജുമാ മസ്ജിദില്‍ ജുമുഅ നിസ്‌ക്കാരം കഴിഞ്ഞശേഷം പള്ളിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബഹ് റൈനിലും ദുബൈയിലും ദീര്‍ഘകാലം ജോലി ചെയ്തു. നെല്ലിക്കുന്ന്, ദുബൈ മുസ്ലീം ജമാഅത്ത് കമ്മിറ്റി രുപീകരണത്തിന് മുന്‍പന്തിയിലായിരുന്നു. കുറെ വര്‍ഷക്കാലം കമ്മിറ്റി പ്രസിഡന്റായിരുന്നു. നിലവില്‍ ഉപദേശക സമിതി അംഗമാണ്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂള്‍, മുഹിയുദ്ധീന്‍ ജുമാ മസ്ജിദ്, ഉറൂസ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കുള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.
പരേതരായ പൂരണം അബ്ദുല്ല കുഞ്ഞി -ഖദീജാ ബിബങ്കര ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന നായന്‍മാര്‍മൂല. മക്കള്‍: മിര്‍ഷാദ് പൂരണം (ദുബൈ), മുനവ്വറലി പൂരണം, ഹനീഫ പൂരണം(ഇരുവരും ഖത്തര്‍), സല്‍മ, ഷഹനാസ് ഷിറിന്‍. മരുമക്കള്‍: അര്‍ഫാത്ത് ചൂരി (സൗദി), മെഹറൂഫ് ബേക്കല്‍ (ദുബൈ), ഫാത്തിമ, അംന. സഹോദരങ്ങള്‍: ബീഫാത്തിമ ആലംപാടി, പരേതരായ റാബിയ,സുബൈര്‍.
ഖബറടക്കം നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ് ജിദ് അങ്കണത്തില്‍. മരണത്തില്‍ നെല്ലിക്കുന്ന് - ദുബായ് മുസ്ലീം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു.