പരവനടുക്കത്ത് യുവതിയേയും ആറുവയസുള്ള മകനെയും കാണാനില്ലെന്ന് പരാതി

മണിയങ്കാനത്തെ അന്‍ഷിദ, മകന്‍ ശഹബാസ് എന്നിവരെയാണ് കാണാതായത്

ചട്ടഞ്ചാല്‍: പരവനടുക്കത്ത് യുവതിയേയും ആറുവയസുള്ള മകനെയും കാണാനില്ലെന്ന് പരാതി. പരവനടുക്കം മണിയങ്കാനത്തെ അന്‍ഷിദ(31), മകന്‍ ശഹബാസ്(ആറ്) എന്നിവരെയാണ് കാണാതായത്. ആഗസ്ത് 19ന് ഉച്ചക്ക് 12 മണിക്ക് അന്‍ഷിദ മകനെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല.

ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it