സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ഇന്നോവ കാറിടിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതരം

ബേക്കല്‍ മലാംകുന്ന് കലാണിയിലെ അശോകന്‍ ഗുരുസ്വാമിയുടെയും ലതയുടെയും മകന്‍ അപ്പു എന്ന അനന്തു ആണ് മരിച്ചത്.

കളനാട്: സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ഇന്നോവ കാറിടിച്ച് ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് പള്ളിക്ക് സമീപമാണ് അപകടം. ബേക്കല്‍ മലാംകുന്ന് കലാണിയിലെ അശോകന്‍ ഗുരുസ്വാമിയുടെയും ലതയുടെയും മകന്‍ അപ്പു എന്ന അനന്തു(27) ആണ് മരിച്ചത്.

കാസര്‍കോട് നിന്ന് സിനിമ കണ്ട് മടങ്ങുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്ന പള്ളിക്കര പാക്കം സ്വദേശികളായ പ്രണവ്, അക്ഷയ്, ബേക്കല്‍ സ്വദേശികളായ അശ്വിന്‍, സൗരവ് എന്നിവരെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന ഇന്നോവ കാറടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ കറങ്ങി കാഞ്ഞങ്ങാട് ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുകയാണ്. മത്സ്യത്തൊഴിലാളിയായ അനന്തുവിന്റെ കുടുംബം നേരത്തെ ബേക്കല്‍ വിഷ്ണുമഠത്തിന് സമീപത്താണ് താമസിച്ചിരുന്നത്. സഹോദരങ്ങള്‍: അനീഷ്. ജയശ്രീ.

Related Articles
Next Story
Share it