മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമതി അംഗം സി എച്ച് ഹുസൈനാര്‍ തെക്കില്‍ അന്തരിച്ചു

ചട്ടഞ്ചാല്‍ എംഐസി കേന്ദ്ര കമ്മിറ്റി അംഗം, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്‌

ചട്ടഞ്ചാല്‍: മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമതി അംഗം സി എച്ച് ഹുസൈനാര്‍ തെക്കില്‍ (ഉക്രംപാടി-63) അന്തരിച്ചു. ചട്ടഞ്ചാല്‍ എംഐസി കേന്ദ്ര കമ്മിറ്റി അംഗം, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍, മോട്ടോര്‍ തൊഴിലാളി എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട്, മുന്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ ചൂത്തറവളപ്പ് മുഹമ്മദ് കുഞ്ഞി ഹാജിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ:നസീമ. മക്കള്‍: നജാദ്, നിശാദ്, (ഗള്‍ഫ്) നസീദ, നിയാദ്(വിദ്യാര്‍ത്ഥി). മരുമകന്‍: റയീസ്. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ഹസൈനാര്‍, റഊഫ്, നബീസ, റുഖിയ. മൃതദേഹം തെക്കില്‍ ജുമാ മസ്ജിദ് അംഗണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it