അതിഥി തൊഴിലാളിയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

സുശാന്ത റോയിയുടെ കൂടെ ജോലി ചെയ്തിരുന്ന ബന്ധു കൂടിയായ സഞ് ജിത് റോയിയാണ് പിടിയിലായത്.

കാസര്‍കോട്: ആനബാഗിലുവില്‍ താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ ജല്‍പായ് ഗുരി സ്വദേശി സുശാന്ത റോയി(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുശാന്ത റോയിയുടെ കൂടെ ജോലി ചെയ്തിരുന്ന ബന്ധു കൂടിയായ സഞ് ജിത് റോയി(35)യാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ ആനബാഗിലുവിലെ താമസസ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് തലക്കടിയേറ്റ് സുശാന്ത റോയി കൊല്ലപ്പെടുന്നത്. മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്നവരടക്കം 14 പേരെ കാസര്‍കോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് ഒരു പ്രതി പിടിയിലാവുന്നത്. കൊലയ്ക്ക് പിന്നില്‍ എത്ര പേരുണ്ടെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles
Next Story
Share it