മുന്നാട്ട് പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന സഹോദരങ്ങള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി

അരിച്ചെപ്പ് പുളിക്കാല്‍ ഹൗസില്‍ ജിഷ് ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവരെ കണ്ടെത്താനാണ് ബേഡകം പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

ബേഡകം: മുന്നാട് അരിച്ചെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന സഹോദരങ്ങളെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. അരിച്ചെപ്പ് പുളിക്കാല്‍ ഹൗസില്‍ ജിഷ് ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവരെ കണ്ടെത്താനാണ് ബേഡകം പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിനും നാട്ടുകാരനായ സരീഷിനുമാണ് വെട്ടേറ്റിരുന്നത്. ഏപ്രില്‍ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപികയായ അരിച്ചെപ്പിലെ ഫെമിനയുടെ വീട്ടില്‍ ജിഷ്ണുവും വിഷ്ണുവും അതിക്രമിച്ചുകടന്ന് ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ് ബേഡകം എസ്.ഐ എന്‍ രഘുനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിസരവാസികളും സ്ഥലത്തെത്തി. ഫെമിനയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സരീഷിനെ വെട്ടിപരിക്കേല്‍പ്പിച്ചു. സരീഷിനെതിരായ അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാരനും വെട്ടേറ്റത്.

പിന്നീട് പ്രതികള്‍ പൊലീസിനെയും നാട്ടുകാരെയും വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവം നടന്ന് 10 ദിവസമായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Related Articles
Next Story
Share it