Begin typing your search above and press return to search.
മൊഗ്രാല്‍ പുത്തൂരില്‍ കടയുടെ ഗ്രില്‍സും ഷട്ടറും തകര്‍ത്ത് പണം കവര്‍ന്നു
ആസാദ് നഗറിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര്‍ മിനി മാര്‍ട്ടിലാണ് കവര്‍ച്ച നടന്നത്.

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ദേശീയപാത സര്‍വീസ് റോഡിന് സമീപത്തെ കടയുടെ ഗ്രില്‍സും അകത്തെ ഷട്ടറും തകര്‍ത്ത് പണം കവര്‍ന്നതായി പരാതി. ആസാദ് നഗറിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര്‍ മിനി മാര്‍ട്ടിലാണ് കവര്‍ച്ച നടന്നത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് പുറത്തെ ഗ്രില്‍സ് അടര്‍ത്തിയ നിലയില്‍ കണ്ടത്. അകത്തെ ഒരു ഷട്ടര്‍ പൂട്ടും തകര്‍ത്ത നിലയിലായിരുന്നു. ചിട്ടി ആവശ്യാര്‍ത്ഥം സൂക്ഷിച്ചതടക്കമുള്ള 40,000ത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് വിവരം. പരാതിയില്‍ കേസെടുത്ത് കാസര്‍കോട് പൊലീസ് അന്വേഷണം നടത്തിവരുന്നു.
Next Story