ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബേഡകം തച്ചനടുക്കത്തെ പുല്ലായിക്കൊടി നാരായണന്‍ നായര്‍ ആണ് മരിച്ചത്

ബേഡകം: ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേഡകം തച്ചനടുക്കത്തെ പുല്ലായിക്കൊടി നാരായണന്‍ നായര്‍ (63) ആണ് മരിച്ചത്. കുട്ടിയാനം എന്‍.എസ്.എസ് കരയോഗം വൈസ് പ്രസിഡണ്ട്, വാവടുക്കം ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാന പ്രസിഡണ്ട്, കുട്ടിയാനം കുഞ്ഞമ്പു വൈദ്യ സ്മാരക വായനശാല പ്രസിഡണ്ട്, കൊളത്തങ്ങാട് ഉത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതനായ ടി. കൃഷ്ണന്‍ നായരുടെയും പി. മാധവിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലേഖ (ജി.എല്‍.പി.എസ് വാവടുക്ക ), മക്കള്‍: കീര്‍ത്തന, വിഷ്ണു. സഹോദരങ്ങള്‍: പി.മാധവന്‍ നായര്‍, പി.ഭാസ്‌കരന്‍, പി,സുകുമാരന്‍, ശാരദ, കാര്‍ത്യായനി, ബാലാമണി, ലീല, ഓമന.

Related Articles
Next Story
Share it