മംഗളൂരു എസ്.പി കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി

രണ്ട് ജില്ലകളിലെ വര്‍ഗീയ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.

കാസര്‍കോട്: പുതുതായി ചുമതലയേറ്റ മംഗളൂരു എസ്.പി കെ അരുണ്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ജില്ലകളിലെ വര്‍ഗീയ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.

ജില്ലകളിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിലയിരുത്തലിന് പുറമെ അന്തര്‍ സംസ്ഥാന കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അനധികൃത കന്നുകാലിക്കടത്ത്, മണല്‍ക്കടത്ത് എന്നിവ തടയാന്‍ സംയുക്ത നിരീക്ഷണവും പരിശോധനയും നടത്തും. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍കുമാര്‍ റെഡ്ഡിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it