മദ്യവും ബിയറുമായി മംഗല്‍പാടിയില്‍ യുവാവ് അറസ്റ്റില്‍
പുളിഗുത്തുവിലെ പി. രമേശനാണ് പിടിയിലായത്.

കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അസി. ഇന്‍സ്പെക്ടര്‍ വി. പ്രമോദ് കുമാറും സംഘവും മംഗല്‍പാടി പുളിഗുത്തുവില്‍ നടത്തിയ പരിശോധനയില്‍ മദ്യവും ബിയറുമായി യുവാവ് അറസ്റ്റില്‍. ആറ് ലിറ്റര്‍ കര്‍ണാടക ബിയറും 3.06 ലിറ്റര്‍ കര്‍ണാടക മദ്യവും ആണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
പുളിഗുത്തുവിലെ പി. രമേശനാണ് പിടിയിലായത്. കേസ് തുടര്‍നടപടികള്‍ക്കായി കുമ്പള എക്സൈസ് റെയ്ഞ്ചിന് കൈമാറി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. പ്രജിത്ത്, വനിതാ ഓഫീസര്‍ വി.വി. അശ്വതി, ഡ്രൈവര്‍ സജീഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. 500 മില്ലിയുടെ 12 കുപ്പി ബിയറും 90 മില്ലിയുടെ 34 ടെട്രാ പാക്കറ്റ് മദ്യവുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
Next Story