വീട്ടില്‍ സൂക്ഷിച്ച 5.831 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

മുണ്ടക്കണ്ടത്തെ എം. നിതിനെ ആണ് അറസ്റ്റ് ചെയ്തത്

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച 5.831 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. മുണ്ടക്കണ്ടത്തെ എം. നിതിനെ (32) ആണ് അറസ്റ്റ് ചെയ്തത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും ചേര്‍ന്ന് ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ നിതിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. കറുത്ത പ്ലാസ്റ്റിക് ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് കുമാര്‍ വി, സി.കെ.വി സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ, അജീഷ് സി, സിവില്‍ എക്സൈസ് ഓഫീസര്‍ മഞ്ജുനാഥന്‍ വി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ ടി.വി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it