പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 10 വര്‍ഷം കഠിനതടവ്
ചെമ്മനാട് ചേക്കരംകോട്ടിലെ യൂസുഫിനെയാണ് കാസര്‍കോട് അതിവേഗ പ്രത്യേക കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്

കാസര്‍കോട്: പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മദ്രസാധ്യാപകന് കോടതി 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ചെമ്മനാട് ചേക്കരംകോട്ടിലെ യൂസുഫിനെ(41)യാണ് കാസര്‍കോട് അതിവേഗ പ്രത്യേക കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2023 ജനുവരിയില്‍ കുട്ടിയെ യൂസുഫ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന പി ചന്ദ്രികയാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.
Next Story